ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിൽ ചുറ്റമ്പലം, താഴിക്കക്കുടം സമർപ്പണം നടന്നു. മേൽശാന്തി ചിറ്റാറ്റുപുറം സുമേഷ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. നാദസ്വര മേളത്തോടെയും നാമജപത്തോടെയും ചുറ്റമ്പല പ്രദക്ഷിണം നടത്തി. മഹാകാണിക്കയും നാണയപ്പറയും തിരുനടയിൽ ഭക്തർ വഴിപാടായി സമർപ്പിച്ചു. തുടർന്ന് താഴികക്കുടം സമർപ്പണവും നടന്നു. സമർപ്പണസദ്യ, മഹാദീപാരാധന, ദീപക്കാഴ്ച, തിരുനടയിൽ നൃത്തനൃത്യങ്ങൾ എന്നിവ നടന്നു. ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് പറയത്ത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.ജി. പ്രസാദ്, സെക്രട്ടറി കെ.പി. ശശീന്ദ്രൻ എന്നിവർ സമർപ്പണ നേതൃത്വം നൽകി.