പറവൂർ: സഹകരണ ബാങ്ക് ഓണാഘോഷത്തോനുബന്ധിച്ച് അംഗങ്ങൾക്ക് നൽകുന്ന കൈത്തറി വസ്ത്രം കൂപ്പണിന്റെ ഉദ്ഘാടനം വിജ്ഞാനകേരളം അഡ്വൈസർ ഡോ. എം.ബി. സരിൻ നിർവഹിച്ചു, ആയിരം രൂപയുടെ കൂപ്പൺ ഉപയോഗിച്ച് 2000 രൂപയുടെ കൈത്തറിവസ്ത്രങ്ങൾ വാങ്ങാവുന്ന പദ്ധതിയാണ്. ബാങ്ക് പ്രസിഡന്റ് എൻ.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ഇ.ജി. ശശി, കെ.ജെ. ഷൈൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ എം.പി. ഏഞ്ചൽസ്, കെ.വി. ജിനൻ, എസ്. ശ്രീകുമാരി, ഡൈന്യൂസ് തോമസ്, എസ്. രാജൻ, രഞ്ജിത്ത് എസ്. നായർ, കെ. സുധാകരൻ പിള്ള, സെക്രട്ടറി കെ.എസ്. ജയശ്രീ. ചേന്ദമംഗലം കൈത്തറി സംഘം സെക്രട്ടറി എം.ബി. പ്രിയദർശിനി, ഗിരീഷ് ആനാട്ട് തുടങ്ങിയവർ പങ്കെടുത്തു.