കാലടി: ലഹരി മുക്ത മാലിന്യ മുക്ത പ്രവർത്തനങ്ങൾക്ക് സർക്കാരിന് പിന്തുണ പ്രഖാപിച്ച് കളിയരങ്ങ് ട്രസ്റ്റും മലയാറ്റൂർ കോടനാട് ഓൾ കേരള ടൂറിസം ആൻഡ് ഡെവലപ്മെന്റും ചേർന്ന് മലയാറ്റൂർ അടിവാരത്ത് മിനി മാരത്തോൺ 31 ന് സംഘടിപ്പിക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ തങ്കച്ചൻ, ജോസഫ് പോൾ, ലാലി ജോസഫ്, സുസൺ സാജു, ജോണി, വിനയകുമാർ, സാബു തോമസ്, ഉദയൻ, മനോജ് നാൽപ്പാടൻ, നെൻസൺ മാടവന, ആന്റണി കിടങ്ങേൻ, തോമസ് കാടപ്പറമ്പൻ, സിബി കണ്ണോത്താൻ എന്നിവർ സംസാരിച്ചു.