പറവൂർ: വടക്കേക്കര ഗവ. മുഹമ്മദൻ എൽ.പി. സ്കൂളിൽ ഫ്ലോറ മെഡി കെയറിന്റെ സഹകരണത്തോടെ കുട്ടികളിലെ ദന്തരോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും പരിശോധന ക്യാമ്പും നടന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോതമംഗലം മാർ ബസേലിയ ഡെന്റൽ കോളേജിലെ പ്രൊഫസറും ശിശു ദന്തരോഗ വിദഗ്ദ്ധയുമായ ഡോ. ജോയൽ മാത്യു ബോധവത്കരണ ക്ളാസെടുത്തു. ദന്തരോഗ വിഭാഗത്തിന് പുറമേ, ഇ.എൻ.ടി, സൈക്കോളജി വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികളും മുതിർന്നവരും ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ.എം. നായിബ് അദ്ധ്യക്ഷനായി. ബീനാ രത്നൻ, നിഖിത ജോബി, ഹെഡ്മിസ്ട്രസ് എൻ.കെ. മഹേശ്വരി തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ.എ. ഫയാസ്, ഡോ. റിസ്‌വി അലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.