kadamban
കടമ്പൻ മൂത്താൻ ഏലൂർ വടക്കുംഭാഗം പാട ശേഖരങ്ങളിൽ ഗ്രാമവഴികളിലും എത്തിയപ്പോൾ

കളമശേരി: 'നേച്ചർ ഉണ്ടെങ്കിലേ നമ്മൾക്ക് ഫ്യൂച്ചർ ഉള്ളു". എന്ന സന്ദേശം നൽകി, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വിളിച്ചോതി കടമ്പൻ മൂത്താൻ ഏലൂർ വടക്കും ഭാഗത്തെ പാടശേഖരങ്ങളിലും ഗ്രാമവഴികളിലും ഉറഞ്ഞുതുള്ളിയത് പുതിയ അനുഭവമായി.

കാർഷികോത്സവ കലാരൂപമായ കടമ്പൻ മൂത്താൻ ഒരുക്കിയത് തിരുവനന്തപുരം ഓർഗാനിക് തിയറ്ററാണ്.

ഡോ. സുധീർ കടമ്പൻ മൂത്താന്റെയും ഷെരീഫ് പാങ്ങോട് കർഷകന്റെയും വേഷത്തിൽ എത്തി. അഗസ്ത്യാർകൂടത്തിന്റെ താഴ്വരയിൽനിന്നുള്ള മണിയമ്മക്കാണി കാക്കാത്തിയായി നിറഞ്ഞാടി. കവി സനൽ ദാനമുഖം ഗാനങ്ങളിലൂടെ പരിപാടിക്ക് മാധുര്യം പകർന്നു. എസ്.എൻ. സനത കർഷകന്റെ മകളായി വേഷമിട്ടു.

വൈസ് ചെയർ പേഴ്സൺ ജയശ്രീ സതീഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. മാഹിൻ, കൗൺസിലർമാരായ ലൈജി സജീവൻ, സീമാ സിജു, നെല്ലുല്പാദക സംഘം ഭാരവാഹികളായ പി.ടി. ഷാജി, ഫ്രാൻസിസ്, കൃഷി ഓഫീസർ ഏയ്ഞ്ചൽ

സിറിയക് എന്നിവർ ചേർന്ന് സ്വീകരിച്ചു