കിഴക്കമ്പലം: കുമ്മനോട് മഹ്മൂദ് മുസ്ളീം ജമാ അത്തിന്റെയും മമ്പഉൽ ഹസനാത്ത് മദ്രസയുടെയും നേതൃത്വത്തിൽ നടക്കുന്ന മീലാദാഘോഷത്തിന്റെ ലോഗോ ജമാഅത്ത് പ്രസിഡന്റ് അബ്ദുൽഖാദിർ ബാഖവി പ്രകാശനം ചെയ്തു. അൽഫാൻ മുഹമ്മദ് ബാഖവി അദ്ധ്യക്ഷനായി. ജമാഅത്ത് സെക്രട്ടറി മനാഫ് തേക്കലക്കുടി, അൻസാർ കാരുവള്ളി, ഷമീർ കുഞ്ഞിത്തി, അൻവർ സ്വാദിഖ് മുസ്‌ലിയാർ, അഫ്‌സൽ ഓലക്കുഴി എന്നിവർ സംസാരിച്ചു.