mla

കോലഞ്ചേരി: പെരുവംമൂഴി മഴുവന്നൂർ റോഡിൽ കല്ലിടാംകുഴി കനാൽ ജംഗ്ഷനിലെ പാലത്തിന്റെ നിർമ്മാണോദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. ഫാദർ ഐസക്ക് പുന്നാശ്ശേരി, ടി.എൻ. സാജു, ജെയിംസ് പാറേക്കാട്ടിൽ, പി.കെ. ബേബി, അനിയൻ പി. ജോൺ, ടി.പി. വർക്കി, പി.കെ. ജോയി, നിർമ്മല മോഹൻ എന്നിവർ സംസാരിച്ചു. 40 ലക്ഷം രൂപയാണ് പുനർനിർമാണത്തിന് വകയിരുത്തിയത്.