പറവൂർ: എസ്.എൻ.ഡി.പി യോഗം കരിമ്പാടം ശാഖ പുതുതായി നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ഗുരുമന്ദിര സമർപ്പണവും ശാഖാ ഓഫീസ് ഉദ്ഘാടനവും 31ന് നടക്കും. 11ന് ഗുരുമന്ദിരം, ശാഖാഓഫീസ് ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എസ്.എൻ. ട്രസ്റ്ര് ഡയറക്ടർ ബോർഡ്അംഗം പ്രീതി നടേശൻ ഭദ്രദീപം പ്രകാശിപ്പിക്കും. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. കൺവീനർ ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ ഇ.എസ്. ഷീബ അനുഗ്രഹപ്രഭാഷണവും നടത്തും. യോഗം ഡറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ, ഡി.ഡി.സഭ പ്രസിഡന്റ് സതീശൻ കുന്നുകാട്ടിൽ, സെക്രട്ടറി കെ.പി. സദാനന്ദൻ, പി.വി. മണി, ഷൈജ സജീവ്, ഷൈജ മുരളീധരൻ, സതീശൻ കളത്തുങ്കൽ, എം.കെ. ഗോപാലകൃഷ്ണൻ, പ്രശാന്ത് മനക്കോടം, കെ.ബി. സുനിൽ, എം.ആർ. ഗോപാലകൃഷ്ണൻ, എം.എം. പവിത്രൻ, സിജി കുരുണപ്പൻ, അഡ്വ. പ്രതിഭ സലിം, അഖിൽ രാജേന്ദ്രൻ, ശാഖാ പ്രസിഡന്റ് എം.ആർ. സുദർശനൻ, സെക്രട്ടറി ഇ.സി. ശശി എന്നിവർ സംസാരിക്കും.
രാവിലെ 5.30ന് മഹാശാന്തിഹവനം, 7.30ന് ബ്രഹ്മകലശപൂജ എന്നിവ ഉണ്ടായിരിക്കും. 8ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ സാന്നിദ്ധ്യത്തിൽ അദ്വൈതാശ്രമത്തിലെ ജയന്തൻശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടക്കും. ഗുരുമന്ദിര നിർമ്മാണത്തിന് ഭൂമിധാനം നൽകിയ ബി. സുധ ഗുരുമണ്ഡപത്തിൽ കെടാവിളക്ക് സമർപ്പിച്ച് പ്രകാശിപ്പിക്കും. 9ന് ബ്രഹ്മകലശാഭിഷേകം, പുഷ്പാഭിഷേകം, മഹാഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയുണ്ടാകും.
30ന് വൈകിട്ട് 4ന് ഗുരുദേവ പഞ്ചലോഹ വിഗ്രഹം പാലാതുരുത്ത് സംഘമിത്ര ഗുരുമണ്ഡപത്തിൽ വച്ച് വിഗ്രഹം സമർപ്പിച്ച എം.എം. പവിത്രനിൽ നിന്നും ശാഖായോഗം ഭാരവാഹികൾ ഏറ്റുവാങ്ങി ഘോഷയാത്രയായി കൊണ്ടുവരും. കരിമ്പാടം കല്ലുപാലനത്തിന് സമീപത്ത് ശ്രീനാരായണ ദിവ്യജ്യോതി പര്യടനവുമായി സംഗമിച്ച് ഗുരുമന്ദിരത്തിൽ എത്തിക്കും. തുടർന്ന് സ്വീകരണവും ദിവ്യജ്യോതി സമാപനസമ്മേളനവും നടക്കും.