കൊച്ചി: കേരളത്തിലെ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ്, നിർമ്മാണ മേഖലകളിലെ സംരംഭകരുടെ സംഘടനയായ സ്റ്റേറ്റ് ചേംബർ ഒഫ് ഫാർമസ്യൂട്ടിക്കൽ എൻട്രപ്രണേഴ്‌സിന്റെ സംസ്ഥാന പ്രസിഡന്റായി കെ. സനിൽ നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: ഷിബു കുര്യൻ (ജനറൽ സെക്രട്ടറി) ഇ. രാജശേഖരൻ (സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി), റോയ് ജേക്കബ് (ട്രഷറർ), പി.കെ. സുരേന്ദ്രനാഥ്, മധു ചൂണ്ടൽ, മനോജ് കെ.പി, ജയഗോപാൽ എൻ, പി.ജി. ഗോപകുമാർ (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ റഹീം പി.എ, സജി കെ.സി, സ്റ്റൈലിൻ പുല്ലങ്കോട്ടു, ബിജോയ് എസ്. നമ്പ്യാർ, പ്രേംകുമാർ (ജോയിന്റ് സെക്രട്ടറിമാർ).