കീഴില്ലം: കീഴില്ലത്ത് പൊതു ലൈബ്രറി സ്ഥാപിക്കുന്നതിന് ആരംഭിച്ച പുസ്തകനിധി പുസ്തകശേഖരണ കാമ്പയിൻ എഴുത്തുകാരൻ സുരേഷ് കീഴില്ലം പുസ്തകങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ലൈബ്രറി രൂപീകരണ കമ്മിറ്റി രക്ഷാധികാരി രായമംഗലം പഞ്ചായത്ത് അംഗം ജോയി പതിക്കൽ ഏറ്റുവാങ്ങി. ജോജോ കീഴില്ലം, യേശുദാസ് പാപ്പച്ചൻ, ജോയി മനയത്തുകുടി, റെജി പാനാക്കര, സജി തണ്ടത്ത്, വർഗീസ് മാരിയിൽ, ജോയ് മാത്യു എന്നിവർ സംസാരിച്ചു. സെപ്തംബർ 15 വരെയാണ് കാമ്പയിൻ. പഴയതോ പുതിയതോ ആയ പുസ്തകങ്ങൾ നോവൽ, കഥ, കവിത, എൻസൈക്ലോപീഡിയ, റഫറൻസ്, കുട്ടികൾക്കുള്ള പുസ്തകങ്ങൾ തുടങ്ങിയവ സംഭാവന ചെയ്യാം. കീഴില്ലം ട്വിൻസ് ആൻഡ് ബ്രദേഴ്‌സ്, നവജീവൻ കവലയിലെ അമ്പാടി ഹോട്ടൽ, ആമീസ് ബേക്കറി മണ്ണൂർ എന്നിവിടങ്ങളിലാണ് കളക്ഷൻ പോയിന്റുകൾ.