കളമശേരി: കുസാറ്റിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് അനിമൽ ഹെൽത്തിലെ ഗവേഷക ലാബിൽ വികസിപ്പിച്ചെടുത്ത കോശസഞ്ചയത്തിന് ജീവനുള്ള സാധാരണ ചെമ്മീനുകൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തി. എമരിറ്റസ് പ്രൊഫ. ഡോ. ഐ.എസ്. ബ്രൈറ്റ് സിംഗിന്റെ മേൽനോട്ടത്തിൽ വി.എസ്. ഗോപിക നടത്തിയ ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. കണ്ടെത്തൽ സ്പ്രിംഗർനേച്ചറിന്റെ മറൈൻ ബയോടെക്നോജിയിലാണ് പ്രസിദ്ധീകരിച്ചത്.
കെ.പി. വേണുവിന്റെയും ബിന്ദുവിന്റെയും മകളും രഘുവിന്റെ (ചെന്നൈ) ഭാര്യയുമാണ് ഗോപിക.