കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഗണേശോത്സവത്തിന്റെയും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെയും നടത്തിപ്പിന് 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഗണേശോത്സവത്തിന്റെ ജനറൽ കൺവീനറായി സി. ജി. സതീഷ് കുമാർ, ശ്രീകൃഷ്ണ ജയന്തി ആഘോഷ പ്രമുഖായി എൻ. ഹരികൃഷ്ണനെയും തിരഞ്ഞെടുത്തു.