college
എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ വാർഷികപൊതുയോഗത്തിൽ പ്രസിഡന്റ് വേണു രാജാമണി പ്രസംഗിക്കുന്നു

കൊച്ചി: മഹാരാജാസ് കോളേജിൽ കാലാനുസൃതമായ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കണമെന്ന് മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ വാർഷികപൊതുയോഗം ആവശ്യപ്പെട്ടു. പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് വേണു രാജാമണി അദ്ധ്യക്ഷനായി. കോളേജിന്റെ ഇപ്പോഴത്തെ ഭരണാധികാരികൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയോട് പുലർത്തുന്ന സമീപനം അപലപനീയമാണെന്നും അത് കണക്കിലെടുക്കാതെ കൂട്ടായ്മ ശക്തമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

പൂർവ വിദ്യാർത്ഥിയും മാദ്ധ്യമപ്രവർത്തകനുമായ സിറാജ് കാസിമിനെ ആദരിച്ചു. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ, ടി.പി.എം. ഇബ്രാഹിംഖാൻ, സാജൻ മണ്ണാളി, സി.ഐ.സി.സി ജയചന്ദ്രൻ, ഡോ. എൽസമ്മ ജോസഫ് അറക്കൽ, എ.കെ. രാജൻ, കെ.യു. ബാവ, അജിത ജോഷി എന്നിവർ സംസാരിച്ചു.