കൊച്ചി: കോതാട് ശ്രീനാരായണ പരസ്പര സഹായ സമിതിയുടെ 23-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും ഫാ. റോണി ജോസഫ് മനക്കിൽ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എൻ.കെ. ബൈജു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അവാർഡ് നൽകി. വൈസ് പ്രസിഡന്റ് വിപിൻ രാജ്, കെ.പി.എം.എസ് സെകട്ടറി എം.കെ. സുബ്രഹ്മണ്യൻ, കെ.കെ.പി സഭ പ്രസിഡന്റ് എം.വി. ഷിബു, ജയ്നി സെബാസ്റ്റ്യൻ, ടി.സി. ജോർജ്, പി.എക്സ്. ജോസഫ് സേവ്യർ, ഇ.കെ. സന്തോഷ്, വി.എസ്. നിനോഷ് എന്നിവർ പ്രസംഗിച്ചു.