വൈപ്പിൻ : കടമക്കുടി ടൂറിസം വികസനത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെയും വിവിധ വകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗം ഇന്ന് നടക്കുമെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. കടമക്കുടി ജോൺസ് ഹാവെനിൽ രാവിലെ 11നാണ് യോഗം. കോതാട് നിഹാര റിസോർട്ടിന് എതിർ വശത്തെ ബോട്ട് ജെട്ടിയിൽ നിന്ന് രാവിലെ 10.30ന് ബോട്ട് സർവീസുണ്ടായിരിക്കും. അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത് സംബന്ധിച്ച് ടൂറിസം, വ്യവസായ മന്ത്രിമാർ 'കടമക്കുടി കാഴ്ചകൾ' ടൂറിസം മേളയിൽ അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് യോഗം. താത്പര്യമുള്ളവർക്ക് പങ്കെടുക്കാം.