photo

വൈപ്പിൻ: എസ്.എൻ.ഡി.പിയോഗം നെടുങ്ങാട് ശാഖയിൽ ഗുരുദേവ പ്രതിഷ്ഠ നടത്തി. രാവിലെ ഗണപതി ഹോമത്തിന് ശേഷം കാരുമാത്ര വിജയൻ തന്ത്രിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ഷിനിത ഷിബു, ശാഖാ പ്രസിഡന്റ് എം.ബി.വിനോദ്, സനീഷ് ശാന്തി, യൂണിയൻ കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ, കെ.ആർ. വിജു എന്നിവർ സംസാരിച്ചു.