കോതമംഗലം: വാരപ്പെട്ടി വില്ലേജിൽ ഡിജിറ്റൽ റീ സർവ്വേയ്ക്ക് ഇന്ന് തുടക്കമാകുമെന്ന് ആന്റണി ജോൺ എം.എൽ.എ. അറിയിച്ചു. ആറ് മാസം കൊണ്ട് സർവ്വേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സർവ്വേ ഉദ്യോഗസ്ഥരുമായി സ്ഥലയുടമകൾ സഹകരിക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം, കോതമംഗലം എന്നീ വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ നടന്നുവരികയാണ്.