ചോറ്റാനിക്കര: കണയന്നൂർ മഹാത്മാ തിയേറ്റേഴ്സ് ആൻഡ് വായനശാലയുടെ ബന്ദിപ്പൂ തോട്ടത്തിലെ വിളവെടുപ്പ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് നിർവഹിച്ചു, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ്, കൃഷി ഓഫീസർ മഞ്ജു റോഷിനി, സജിത്ത്, സാജു ചോറ്റാനിക്കര, ലൈജു ജനകൻ, ഇന്ദിരാ ധർമ്മരാജൻ, അജി കെ.കെ, ദീപു കുര്യാക്കോസ്, ജിബു ജോൺ, കെ.കെ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.