കോതമംഗലം: ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി യോഗം പിണ്ടിമനശാഖയിൽ വിളംബര ജാഥ നടത്തി. യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.കെ. മഹിപാൽ, എം.കെ. കുഞ്ഞപ്പൻ, ബൈജു അമ്പാട്ട്, സി.പി. മനോജ്, എന്നിവരും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, കുടുംബ യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി. നിരവധി ഇരുചക്ര വാഹനങ്ങൾ ജാഥയിൽ പങ്കെടുത്തു.