പെരുമ്പാവൂർ : കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ സ്ഥാപക നേതാവ് ഇ.വി.കൃഷ്ണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഇ.വി.കൃഷ്ണൻ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എൻ.ഡി.പി. യൂണിയനിൽ നടന്ന സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.എ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ, ജയൻ പാറപ്പുറം, സുനിൽ പാലിശ്ശേരി, അനിൽ വളയൻചിറങ്ങര, വിപിൻ കോട്ടക്കുടി, യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ശാന്തകുമാരി, കൺവീനർ മോഹിനി വിജയൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ ആനന്ദ് ഓമനക്കുട്ടൻ, കൺവീനർ പി.എസ്. മഹേഷ്, ജെയിൻ വി.പപ്പു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്റർനാഷണൽ ട്രെയിനർ ആർ.ജെ.ശരത് കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ എടുത്തു.