കോതമംഗലം: കോതമംഗലം ബോധി കലാ സാംസ്കാരിക സംഘടനയുടെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോർജ് മാത്യു അദ്ധ്യക്ഷനായി. ഷിജോ ജോർജ്, പി.ജി. രവീന്ദ്രൻ നായർ, ടി. സോനുകുമാർ, പി.സി. സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. ഇ.എം.എസ് സ്മാരക പ്രഭാഷണം, ഗാനസന്ധ്യ, പ്രൊഫഷണൽ നാടക മത്സരം, കുട്ടികളുടെ നാടകാവതരണം, ഗാന്ധിജി അനുസ്മരണ പ്രഭാഷണം, പുസ്തകോത്സവം , സാംസ്കാരികോത്സവം, കവിയരങ്ങ്, കുട്ടികൾക്കുള്ള ശില്പശാല, സുകുമാർ അഴിക്കോട് സ്മാരക പ്രസംഗ മത്സരം, കൾച്ചറൽ ഫെസ്റ്റ്, പരിസ്ഥിതി സൗഹാർദ്ദ യാത്ര, ബോധി ദിനാഘോഷം, കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ ഈ വർഷം സംഘടിപ്പിക്കും.