കൊച്ചി: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ഉച്ചകോടിയായ 'വാക് ബിയോണ്ടി'ൽ വ്യവസായ മന്ത്രി പി. രാജീവ്, എറണാകുളം എം.പി ഹൈബി ഈഡൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ചിംഗ്. നെക്സ്റ്റ് ജെഎസ്, ടെയിൽവിൻഡ് സി.എസ്.എസ്, ഫ്രേമർ മോഷൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച വെബ്സൈറ്റ് വേഗതയും മികച്ച പ്രതികരണശേഷിയുമുള്ളതാണ്. ജെയിൻ യൂണിവേഴ്സിറ്റിയെ ഭാവിയുടെ സർവകലാശാലയായും മാറ്റുകയാണ് ലക്ഷ്യമെന്ന് ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ് പറഞ്ഞു. പുതിയ വെബ്സൈറ്റ് വിലാസം: www.jainuniversitykochi.in