osacon
കൊച്ചി സൊസൈറ്റി ഒഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസും അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസ് ഇന്ത്യയും സംഘടിപ്പിച്ച ശില്പശാല ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വർഗീസ് മാണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: 'ശരിയായ ഉറക്കം" എന്ന വിഷയത്തിൽ കൊച്ചി സൊസൈറ്റി ഒഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസും അസോസിയേഷൻ ഒഫ് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻസ് ഇന്ത്യ കേരള ഘടകവും ശില്പശാല സംഘടിപ്പിച്ചു. ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വർഗീസ് മാണി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി അസോസിയേഷൻ ഒഫ് ഓറൽ ആൻഡ്ന്റ് മാക്‌സിലോഫേഷ്യൽ സർജൻസ് പ്രസിഡന്റ് സുജിത് ഹർഷൻ അദ്ധ്യക്ഷനായി. ഡോ. പ്രശാന്ത് പിള്ള. ഡോ. റാം മോഹൻ, ഡോ. അജിത് നമ്പ്യാർ, ഡോ. എം. മുരളീകൃഷ്ണൻ, ഡോ. ശങ്കർ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.