sena
തെക്കൻ പറവൂർ ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രക്തദാന സന്നദ്ധ സേന രൂപീകരണം വി.ആർ. ശിവരാജ് ഉദ്ഘാടനം ചെയ്യുന്നു

തെക്കൻ പറവൂർ: ഗാന്ധിജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ രക്തദാന സന്നദ്ധ സേന രൂപീകരിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.ആർ. ശിവരാജ് ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് തൃപ്പൂണിത്തുറ ആർ.സി.എം ഹോസ്പിറ്റൽ നടത്തിയ നേത്രപരിശോധനാ ക്യാമ്പ് ഫാ. മനോജ് വർഗീസ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി മെമ്മോറിയൽ വായനശാല പ്രസിഡന്റ് സി.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ. പ്രസാദ്, വൈ.എം.ഐ ഉദയംപേരൂർ പ്രസിഡന്റ് മോഹൻ ജോൺ, യാക്കോബായ പള്ളി ട്രസ്റ്റി അഡ്വ. ദിലീഷ് ജോൺ, യൂത്ത് അസോസിയേഷൻ പ്രതിനിധികളായ ബ്ലെസിൻ മാത്യു, ലജിൻ പി. ജോൺസൻ, ആർ.സി.എം. ഹോസ്പിറ്റൽ മാനേജർ ജിനീഷ്, ഡോ. ഐശ്വര്യ എന്നിവർ സംസാരിച്ചു.