navas
കേരള മാനേജ്‌മെന്റ് അസോസിയേഷനിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും ഗ്രൂപ്പ് മീരാൻ ചെയർമാനുമായ നവാസ് മീരാൻ സംസാരിക്കുന്നു. കെ. ഹരികുമാർ, ദിലീപ് നാരായണൻ, കെ. അനിൽവർമ്മ എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച കായികമേഖല, രാഷ്ട്രനിർമ്മിതി, കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത എന്ന വിഷയത്തിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും ഗ്രൂപ്പ് മീരാൻ ചെയർമാനുമായ നവാസ് മീരാൻ പ്രഭാഷണം നടത്തി. കായികമേഖലയിൽ ചെലവഴിക്കുന്നത് സേവനമല്ലെന്നും യുവാക്കൾക്കും രാജ്യത്തിനുമാണെന്നും തിരിച്ചറിയണം. കായികപ്രവർത്തനങ്ങളിലൂടെ സാമ്പത്തികനേട്ടം കിട്ടുമ്പോൾ ജീവിതസാഹചര്യങ്ങൾ മെച്ചമാക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്നതോടെ കൂടുതൽപേരെ ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണൻ , സെക്രട്ടറി കെ. അനിൽവർമ്മ

എന്നിവർ സംസാരിച്ചു.