കൊച്ചി: മരുത്തോർവട്ടം, ഉദയംപേരൂർ പള്ളികളിൽ ഏകീകൃത കുർബാന തടയുന്ന വിമതവിഭാഗത്തെ അനുകൂലിക്കുന്നത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അതിരൂപതാ വികാരി ജോസഫ് പാംപ്ളാനിയും അവസാനിപ്പിക്കണമെന്ന് വൺചർച്ച് വൺകുർബാന മൂവ്മെന്റ് ആവശ്യപ്പെട്ടു.
കോടതിവിധിയുണ്ടായിട്ടും ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ വികാരി ഫാ. സെബാസ്റ്റ്യൻ ഊരക്കാടനെ കുർബാന അർപ്പിക്കാൻ സമ്മതിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. അഡ്വ. മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ആന്റണി പുതുശേരി, ടെൻസൻ പുളിക്കൽ, ജൂലി അലക്‌സ്, മരിയ സേവ്യർ തുടങ്ങിയവർ സംസാരിച്ചു.