പറവൂർ: പറവൂരിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു. പെരുമ്പടന്ന വാടാപ്പിള്ളിപറമ്പ് പേമാരിയമ്മൻ കോവിലിലാണ് ഏറ്റവുമൊടുവിൽ മോഷണം നടന്നത്. സ്‌റ്റോർ റൂം കുത്തിത്തുറന്ന് മുഴുവൻ പൂജാ സാമഗ്രികളും മോഷ്ടിച്ചു. പാത്രങ്ങൾ, കുടങ്ങൾ, പറ തുടങ്ങിയവയാണ് നഷ്‌ടപ്പെട്ടത്. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.