കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എൻ. ഷാജിയുടെ നിര്യാണത്തിൽ ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി. തോമസ്, ബി.ജെ.പി നേതാവും എൻ.ഡി.എ വൈസ് ചെയർമാനുമായ എ.എൻ. രാധാകൃഷ്ണൻ, പ്രൊഫ. പ്രകാശ് കുര്യാക്കോസ്, അഹമ്മദ് തോട്ടത്തിൽ, എം.എൻ. ഗിരി, ജോണി കെ. ജോൺ തുടങ്ങിയവർ സംസാരിച്ചു.