കോതമംഗലം: കെ.സി.ബി.സിമദ്യവിരുദ്ധ സമിതിയുടെ വടാട്ടുപാറ യൂണിറ്റിന് കീഴിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ മന്നയുടെ രണ്ടാം വാർഷികം ആഘോഷിച്ചു. കോതമംഗലം സെന്റ് ജോസഫ് അസ്ലമിൽ നടന്ന പരിപായി സെന്റ്‌ ജോർജ് കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. ജിനോ ഇഞ്ചപ്ലാക്കൽ അദ്ധ്യക്ഷനായി. ജെയിംസ് കോറമ്പേൽ, ഡോ. സാം പോൾ, സിസ്റ്റർ റാണി മരിയ, ജോണി കണ്ണാടൻ, ബിജു വെട്ടിക്കുഴ, ജോബി ജോസഫ്, ജോസ് കൈതമന, കെ.എം. ജോയി, ജിജു വർഗീസ്, ഏലിയാമ്മ പൗലോസ്, മാർട്ടിൻ കീഴേമാടൻ, തോമസ് തറമുട്ടം, ജോയി പനക്കൽ, പീറ്റർ ഇടപ്പുളവൻ തുടങ്ങിയവർ പങ്കെടുത്തു.