കൊച്ചി: കോൺഗ്രസ് എസ് തൃക്കാക്കര നിയോജകമണ്ഡലം കൺവെൻഷൻ കാക്കനാട് പെൻഷൻ ഭവനിൽ സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.ബി. നൗഷാദ് അദ്ധ്യക്ഷനായി. അഡ്വ.എ.ജി. ഉദയകുമാർ, സന്തോഷ് ബാബു, അനിൽ കാഞ്ഞിലി, അഡ്വ. ടി.വി. വർഗീസ്, വി.വി. സന്തോഷ്ലാൽ, അഡ്വ.കെ.വി. മനോജ്കുമാർ, രഞ്ചു ചെറിയാൻ, വി.എ. ഫസലുൾ ഹക്ക്, സിൽവി സുനിൽ, ടി.എസ്. ജോൺ, പി.അജിത്കുമാർ, അഡ്വ. സിറാജ് കാരോളി. ടി.എൻ. ജിതേഷ്, മജു എം. കളപ്പുരക്കൽ, സി.കെ. ബഷീർ, കെ.എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.