പള്ളുരുത്തി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാവസന്തം വീട്ടിലേക്കൊരു പുസ്തകം പരിപാടി അംഗങ്ങൾക്ക് അംഗത്വകാർഡ് നൽകി. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പീറ്റർ ജോസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. തുളസിദാസ്, താലൂക്ക് കൗൺസിൽ അംഗം ടി.കെ. സുധീർ, ലൈബ്രേറിയൻ സയന സുജിത്ത് എന്നിവർ സംബന്ധിച്ചു.