കൊച്ചി: അമൃത കോളേജ് ഒഫ് നഴ്‌സിംഗ് കൊച്ചി ക്യാമ്പസിൽ നോർക്ക റൂട്ട്‌സ് സാറ്റലൈറ്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. നഴ്‌സിംഗ് പഠനത്തിനൊപ്പം ജർമൻ ഭാഷാപഠനവും സാദ്ധ്യമാക്കുന്നതാണ് പദ്ധതി. നോർക്ക റൂട്ട്‌സ് സാറ്റലൈറ്റ് സെന്റർ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിച്ചു. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ രശ്മി ടി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. കെ.ടി. മോളി അദ്ധ്യക്ഷത വഹിച്ചു. ധാരണാപത്രം നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ടി. രശ്മി അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർക്ക് കൈമാറി. അമൃത ആശുപത്രി കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. എസ്. അശ്വതി, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഷീല പവിത്രൻ, പ്രൊഫ.ഡോ. അനില കെ.പി എന്നിവർ സംസാരിച്ചു.