പറവൂർ: എസ്.എൻ.ഡി.പി യോഗം ചക്കുമരശേരി ശാഖാമന്ദിരത്തിന്റെ ആധാര ശിലാസ്ഥാപനം വടക്കേക്കര വിജ്ഞാനപ്രകാശക സംഘം പ്രസിഡന്റ് കെ.ജി. ശശിധരൻ കുമ്പളത്തുപറമ്പിൽ നിർവഹിച്ചു. ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രം മേൽശാന്തി ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാർമ്മികനായി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ, കൺവീനർ ഷൈജു മനയ്ക്കപ്പടി, ശാഖാ ചെയർമാൻ കെ.സി. ഗിരീഷ്, സെക്രട്ടറി പി.എസ്. ബിനീഷ്‌കുമാർ, നിർമ്മാണ കമ്മിറ്റി കൺവീനർ എൻ.കെ. തമ്പി, വടക്കേക്കര വിജ്ഞാനപ്രകാശക സംഘം സെക്രട്ടറി കെ.പി. സജീവ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ് തുടങ്ങിയവർ പങ്കെടുത്തു. ശാഖാ മന്ദിര നിർമ്മാണ കൂപ്പൺ വിതരണം യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. കെ.ബി. അയ്യപ്പൻ കൈപ്പിള്ളിത്തറയിൽ നിന്ന് ആദ്യസംഭാവന സ്വീകരിച്ചു.