കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്. സെന്തിൽകുമാർ അദ്ധ്യക്ഷനായി. കെ.എം. പരീത്, അബൂബക്കർ സിദ്ധിഖ്, എസ്. വിഷ്ണു, കെ.എം. ജെസിം, സാനിയ സലിം, അഡ്വ. അഹമ്മദ് തസ്ലിം എന്നിവർ പ്രസംഗിച്ചു.