paravur-nagarasabha
പറവൂർ നഗരസഭയിൽ ആരംഭിച്ച ജോബ് സ്റ്റേഷൻ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ഉദ്യോഗാർത്ഥികൾക്ക് ജോലി സാദ്ധ്യതയും കരിയർ മാർഗനിർദ്ദേശവും നൽകുന്നതിന് വിജ്ഞാന കേരള പദ്ധതിയിൽ പറവൂർ നഗരസഭ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എം.ജെ. രാജു അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കെ.ജെ. ഷൈൻ, വനജ ശശികുമാർ, ശ്യാമള ഗോവിന്ദൻ, കൗൺസിലർമാരായ ജോബി പഞ്ഞിക്കാരൻ, ലിജി ലൈഗോഷ്, ആശ മുരളി, നഗരസഭാ സെക്രട്ടറി കൃഷ്ണ, എസ്. രാജൻ തുടങ്ങിയവർ സംസാരിച്ചു.