tree
നെല്ലിക്കുഴിയിൽ മുറിച്ചു മാറ്റിയ ഇരട്ട മരം

കോതമംഗലം: കോതമംഗലം- പെരുമ്പാവൂർ റോഡിനോട് ചേർന്ന് നിന്നിരുന്ന ഇരട്ടമരം മുറിച്ചു. നെല്ലിക്കുഴി എളമ്പ്ര ജുമാ മസ്ജിദിന് സമീപത്ത് നിന്നിരുന്ന ആൽമരവും പാലമരവുമാണ് മുറിച്ചുവീഴ്ത്തിയത്. അപകടഭീഷണി കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതരുടെ നടപടി. ഏതാനും ദിവസങ്ങൾക്ക മുമ്പ് മരങ്ങളിൽ ഒന്നിന്റെ വലിയ ചില്ല റോഡിലേക്ക് വീണിരുന്നു. മരം മുറിച്ചുമാറ്റണമെന്ന് മന്ത്രിതല അദാലത്തിൽ പരാതിയുമുണ്ടായിരുന്നു. ഇതേതുടർന്നാണ് മരങ്ങൾ മുറിക്കാൻ തീരുമാനമായത്. പതിറ്റാണ്ടുകളുടെ പ്രായമുള്ളതായിരുന്നു പാല മരവും ആൽമരവും. ഇവ രണ്ടും ഒന്നുചേർന്നാണ് വളർന്ന് വലുതായി പടർന്ന് പന്തലിച്ചത്.