അങ്കമാലി : മരിയൻ തീർത്ഥാടന കേന്ദ്രമായ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റ എട്ട് നോമ്പ് പെരുന്നാളും സെന്റ് മേരീസ് കൺവെൻഷനും 31 മുതൽ സെപ്തംബർ 8 വരെ വിപുലമായ പരിപാടികളോടെ നടക്കും. 31 ന് രാവിലെ കുർബ്ബാനയ്ക്ക് ശേഷം 10ന് വികാരി ഫാ. ജോസഫ് പള്ളിക്ക പെരുന്നാളിന് കൊടിയേറ്റും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം 7 ന് ഡോ. എബ്രാഹം മോർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.