കോതമംഗലം: വാരപ്പെട്ടി വില്ലേജിൽ ആരംഭിച്ച ഡിജിറ്റൽ റീ സർവേ ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിപ്പിള്ളിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷനായി. എം.എസ്. ബെന്നി, കെ.എം. സെയ്ത്, ദിവ്യ സലി, കെ.കെ. ഹുസൈൻ, പി.വി. മോഹനൻ, എസ്. അനിത, വി.എൽ. വിജേഷ്, എൻ.കെ. പ്രസാദ്, മുഹമ്മദ് ജെലീൽ, എ.എം.സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു. ആറ് മാസം കൊണ്ട് റീ സർവേ പൂർത്തിയാക്കും. താലൂക്കിൽ റീ സർവേ നടക്കുന്ന മൂന്നാമത്തെ വില്ലേജാണ് വാരപ്പെട്ടി. പല്ലാരിമംഗലം, കോതമംഗലം എന്നിവയാണ് റീ സർവേ നടക്കുന്ന മറ്റ് വില്ലേജുകൾ.