വൈപ്പിൻ: ചെറായി വിജ്ഞാന വർദ്ധിനി സഭയും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയനും സംയുക്തമായി സെപ്തംബർ 7ന് വൈകിട്ട് 6 ന് ചെറായി ശ്രീ ഗൗരീശ്വരം ഓഡിറ്റോറിയത്തിൽ നടത്തുന്ന ചതയ ദിന സാംസ്‌കാരിക സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വി.വി സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷനാകും.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ അവാർഡ് വിതരണം മുൻ എം.എൽ.എ അഡ്വ. എ.എൻ. രാജൻ ബാബു നിർവഹിക്കും. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വി.വി സഭ സെക്രട്ടറി ഷെല്ലി സുകുമാരൻ, ട്രഷറർ റെജി ഓടാശേരി, സ്‌കൂൾ മാനേജർ കെ.ബി. നിതിൻ കുമാർ, വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ സോമൻ, ആശ ദേവദാസ് എന്നിവർ പ്രസംഗിക്കും.
ഈ മാസം 29ന് യൂണിയൻ ആസ്ഥാനമായ എടവനക്കാട് ശ്രീനാരായണ ഭവൻ, ചെറായി ഗൗരീശ്വരം ക്ഷേത്രാങ്കണം, ശാഖ മന്ദിരങ്ങൾ, കുടുംബ യൂണിറ്റുകൾ, മൈക്രോ സംഘങ്ങൾ, ഭവനങ്ങൾ എന്നിവിടങ്ങളിൽ പീതപതാക ഉയർത്തും.
31ന് രാവിലെ 9ന് മുനമ്പം ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ചതയ ദിന വിളംബര ജാഥ പുറപ്പെടും. വൈപ്പിനിൽ എത്തി തുടർന്ന് പുതുവൈപ്പ് മഹാ വിഷ്ണുക്ഷേത്രത്തിലെ ഗുരു മണ്ഡപത്തിൽ സമാപിക്കും. ചതയ ദിനത്തിൽ വൈകീട്ട് 4ന് പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയിൽ നിന്ന് വർണശബളമായ ഘോഷയാത്ര പുറപ്പെടും. ചെറായി ഗൗരീശ്വരം ക്ഷേത്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് ചതയദിന സമ്മേളനം നടക്കും.
യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, വൈസ് പ്രസിഡന്റ് സുധീശൻ, ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ , വി.വി സഭ ട്രഷറർ റെജി, പ്രദീപ് പൂത്തേരി, സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.