വൈപ്പിൻ: സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് ജില്ലാതല ഓണം വിപണന മേള അയ്യമ്പിള്ളി സഹകരണ നിലയത്തിൽ തുടങ്ങി. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ഓണം വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ 25ഓളം ഗ്രൂപ്പുകളിലെ 86 ഓളം ഉത്പന്നങ്ങൾ വില്പനക്കായി സജ്ജീകരിച്ചിട്ടുണ്ട്. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. സാഫ് അസി.നോഡൽ ഓഫീസർ കെ. ഡി. രമ്യ , മിഷൻ കോ ഓർഡിനേറ്റർമാരായ സി.ബി.ജിബിത, വി.കെ.മനീജ, പി.ജി. അധീന, വി.എസ്. ഷൈബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.