മൂവാറ്റുപുഴ: ആരക്കുഴ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ തൊങ്ങനാൽ അശോകന്റെ വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുര കത്തി നശിച്ചു. ഇന്നലെ രാവിലെ 9 ഓടെയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റെത്തി തീയണച്ചു. അര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായ കണക്കാക്കുന്നു.