1
പള്ളുരുത്തിയിൽ പി. ഗംഗാധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. എം.കെ. സാനു അനുസ്മരണത്തിൽ ഗോവ. മുൻ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സംസാരിക്കുന്നു

പള്ളുരുത്തി: കൊച്ചിയുടെ പൊതുജീവിതത്തെ നന്മയുടെ വഴിയിലേക്ക് നയിച്ച സാനുമാഷ് പൊതുപ്രവർത്തകർക്ക് അത്താണിയായിരുന്നുവെന്ന് ഗോവ മുൻ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. പള്ളുരുത്തിയിൽ പി. ഗംഗാധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച എം.കെ. സാനു അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുക്കളെ സൃഷ്ടിക്കാതെ സമൂഹത്തിലെ എല്ലാ വൈവിദ്ധ്യങ്ങളെയും ചേർത്ത് നിറുത്തിയുള്ള ജീവിതയാത്രയായിരുന്നു സാനുമാഷിന്റേത്. ജനപ്രതിനിധിയായിരിക്കുമ്പോൾ പാർട്ടിയുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ടുതന്നെ അതിന് പുറത്ത് സമൂഹത്തിലാകെ പടർന്നുകയറാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധമാണ് അതിന് സഹായിച്ചതെന്നും ശ്രീധരൻപിള്ള പറഞ്ഞു. ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് എം.വി. ബെന്നി അദ്ധ്യക്ഷനായി.

ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, പ്രൊഫ. എം. തോമസ് മാത്യു, ശ്രീധർമപരിപാലനയോഗം പ്രസിഡന്റ് കെ.വി. സരസൻ, ടി.വി. സാജൻ, ജോസ് ക്രിസ്റ്റഫർ തുടങ്ങിയവർ സംസാരിച്ചു.