നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ ലഹരിക്കെതിരെ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ അദ്ധ്യക്ഷയായി. വിജിലൻഡ് എഗൈൻസ്ര് ഡ്രഗ് യൂസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം. ജമാൽ ക്ലാസെടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ലക്ഷ്മി നായർ സംസാരിച്ചു.