kng
ബി.ജെ.പി തിരുവാണിയൂർ പഞ്ചായത്ത് സമ്മേളനം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ബി.ജെ.പി തിരുവാണിയൂർ പഞ്ചായത്ത് സമ്മേളനം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. കോലഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.ആർ. അരുൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.വൈ. ജോസ്, ഹിഷോയ്, ഭക്തവത്സലൻ, കെ.വി. അശോകൻ, സി.സി. സുരേഷ്, എം.കെ. സുരേഷ്, കെ.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു.