ആലുവ: തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ജനരക്ഷയ്ക്കായി വിമോചന സമരം പ്രഖ്യാപിക്കും. രാവിലെ 11ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ നടക്കുന്ന സമ്മേളനം മുൻ എം.പി സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അദ്ധ്യക്ഷനാകും.
ഡോ. ടോണി ഫെർണാണ്ടസ്, സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് സംഘടനകളുടെ ചെയർമാൻ ടി.പി.എം. ഇബ്രാഹിം ഖാൻ, ഷജിൽ കുമാർ, അഡ്വ. ചാർളി പോൾ എന്നിവർ സംസാരിക്കും