നെടുമ്പാശേരി: മൂഴിക്കുളം ഭാവന ആർട്‌സ് മൂഴിക്കുളവും സ്റ്റാർസ് കരോക്കെയും സംയുക്തമായി സംഘടിപ്പിച്ച മലയാളം കരോക്കെ ഗാനാലാപന മത്സരത്തിൽ വിഷ്ണു രാജേഷ് ഒന്നാം സ്ഥാനം നേടി. ഗൗതം ഹരീഷ് രണ്ടാം സ്ഥാനവും ഡോ. അമൃതരാജ് പുക്കാട്ടുപാടി, അൻഫാർ കൊച്ചുകടവ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സനൽ പോറ്റി, മഹേഷ് മംഗലശ്ശേരി, ഡോ. വിനീത മനോജ് എന്നിവർ സംസാരിച്ചു.