കൊച്ചി: ജില്ലയിലെ വ്യവസായ സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകർക്ക് സമയബന്ധിതമായി അനുമതികൾ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഏകജാലക ക്ലിയറൻസ് ബോർഡ്, ജില്ലാതല പരാതി പരിഹാര സമിതി, സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഏകജാലക ക്ലിയറൻസ് ബോർഡ് എന്നിവയുടെ സംയുക്ത യോഗം ചേർന്നു. ജില്ലാ കളക്ടർ ജി.പ്രിയങ്ക ചെയർമാനായും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് കൺവീനറുമായ ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിൽ ആകെ 22 അപേക്ഷകൾ പരിഗണിച്ചു. അതിൽ 16 അപേക്ഷകൾ തീർപ്പാക്കി. പരാതി പരിഹാര സെല്ലിൽ ലഭിച്ച 15 അപേക്ഷകളിൽ 9എണ്ണം തീർപ്പാക്കി.