പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വീടിന് നേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ അക്രമണത്തിൽ യു.ഡി.എഫ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എല്ലാ ജനാധിപത്യ മര്യാദകളുടെയും ലംഘിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു. ആക്രമികളെ സംരക്ഷിക്കുന്ന സമീപനം പൊലീസിന് സ്വീകരിച്ചത്. സി.പി.എമ്മിന് വേണ്ടിയുള്ള ദാസ്യവേല പൊലീസ് അവസാനിപ്പിക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കാനും യോഗം തിരുമാനിച്ചു. യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷനായി. നേതാക്കളായ കെ.എ. ആഗസ്റ്റിൻ, ഡെന്നി തോമസ്, കെ.കെ. അബ്ദുള്ള, റോഷൻ ചാക്കപ്പൻ, ജോയി പാണ്ടിപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.