കൊച്ചി: ജിമ്മിൽ കയറി മോഷണം നടത്തിയെന്ന കേസിൽ ബിഗ്ബോസ് റിയാലിറ്റി ഷോ ജേതാവ് ജിന്റോയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി വിലക്കി. ജിന്റോ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഇടക്കാല ഉത്തരവ്. സെപ്തംബർ രണ്ടുവരെയാണ് അറസ്റ്റ് വിലക്ക്.
ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മിൽ കയറി ജിന്റോ 10000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി. ജാമ്യഹർജിയെ എതിർത്ത് കക്ഷിചേരാൻ പരാതിക്കാരി അപേക്ഷ നൽകിയിട്ടുണ്ട്.