കൊച്ചി: താരസംഘടനയായ 'അമ്മ"യിലേക്ക് തിരികെ പോകുന്നത് ആലോചിച്ചിട്ടില്ലെന്ന് നടി ഭാവന. നിലവിൽ അമ്മയിൽ അംഗമല്ല. അമ്മയുടെ ഭരണസമിതി മാറിയതിലടക്കം കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ കൊച്ചിയിൽ പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായ ശേഷം സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഭാവന. അമ്മയിൽ നിന്ന് വിട്ടുപോയവർ തിരികെ വരണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ അഭ്യർത്ഥിച്ചിരുന്നു.